ജല യുവതി
4 reviews
മുതയിലിൻറെ കഥകൾ ഒരു മലയാളി സാധാരണ കടന്നു പോകുന്ന വാർത്തകളിലും പ്രവൃത്തികളിലും നിന്നാണ് ഉണ്ടാകുന്നത്. ഈ കഥാകൃത്തിനെ ചിന്തിപ്പിക്കുന്ന ജീവിതചിത്രങ്ങളുണ്ട്. അതിന് കാതോർക്കാതെ തനിക്ക് ജീവിക്കാനാവില്ലെന്ന സൂചനയാണ് 'വാതകവറളി','ചെരുപ്പുകുത്തി' തുടങ്ങിയ കഥകൾ വായിച്ചാൽ തോന്നുക. അവനവൻറെ നിലനിൽപ്പിനുവേണ്ടിയുള്ള ന്യായവാദമായി മനസ്സാക്ഷി ചുരുങ്ങിപ്പോയ കാലമാണിത്. അവിടെ സ്വാനുഭവത്തിൻറെ നന്മയിലൂടെ ഒരു തിരികത്തിച് പ്രകാശം പരത്തുകയാണ് കഥാകൃത്ത്
- എം എം കെ ഹരികുമാർ അവതാരികയിൽ.